നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയുടെ വിടവാങ്ങലായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അഞ്ചിടത്തും കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പൊതുജന ക്ഷേമം, സാമൂഹിക നീതി, വികസനം എന്നിവ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.