അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് കേരളത്തിൽ രാഷ്ട്രീയ ചർച്ചയാക്കി കോൺഗ്രസ്. കേന്ദ്ര ഏജൻസികൾ കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ? സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധമാണ് ഈ മൃദുസമീപനത്തിന് കാരണമെന്നും വി.ഡി സതീശൻ ആരോപിച്ചു. ബി.ജെ.പി കേരളത്തിൽ പിണറായി വിജയനെ പിന്തുണയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവിന്റെ പോസ്റ്റിൽ അദ്ദേഹം ആരോപിക്കുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan