പാലക്കാട്ട് റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കൾ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഒരുങ്ങി കോൺഗ്രസ്സ്. ഹോട്ടൽ മുറിയിലെ റെയ്ഡിന് പിന്നാലെ പാർട്ടി ഒറ്റക്കെട്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടിത്തലുകളുണ്ടായിട്ടും അനങ്ങാതിരുന്ന പൊലീസ്, കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെത്തിയത് തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുമെന്നും പാലക്കാട്ട് ബിജെപി, സിപിഎം ഡീൽ എന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിൽ ഉടനീളം ഉയർത്തിക്കാട്ടുമെന്നുമാണ് കോണ്ഗ്രസ്സിന്റെ തീരുമാനം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan