രക്ഷിതാക്കളുടെ പരാതിയിൽ ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് ജീവനക്കാർക്കെതിരെ കേസ് എടുത്തു. ഹോസ്റ്റലിലെ ജീവനക്കാരായ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നിവർക്കെതിരെയാണ് ഷോളയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് വിദ്യാർത്ഥികളെയാണ് ജീവനക്കാർ അപമാനിച്ചത്. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. വിദ്യാർത്ഥികൾ പരസ്പരം വസ്ത്രം മാറിയിട്ടതിനാണ് മറ്റ് വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് ഹോസ്റ്റലിലെ ജീവനക്കാർ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചതെന്നാണ് റിപ്പോർട്ട്.