സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി.കടയിൽ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം നടന്നത്. കടയുടെ ബോര്‍ഡ് റോഡിൽ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്.