2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സ്പോണ്‍സര്‍ സ്ഥാനം സ്വന്തമാക്കി നിസാന്‍. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് നിസാന്‍ ഐസിസിയുമായുള്ള സഹകരണം തുടരുന്നത്. ക്രിക്കറ്റ് ആവേശത്തിനൊപ്പം ആര്‍പ്പുവിളിക്കാന്‍ നിസാന്‍ മാഗ്നൈറ്റ് കുറോയുടെ പ്രത്യേക എഡിഷനും പുറത്തിറക്കും. പുതിയ വാഹനത്തിന്റെ ബുക്കിങ്ങും തുടങ്ങി. ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുക. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ നിസാന്‍ വാഹനങ്ങള്‍ ഉണ്ടാകും. ലോകകപ്പ് ട്രോഫിയുമായി പ്രധാന നഗരങ്ങളില്‍ പര്യടനം നടത്താനും നിസാന്‍ തീരുമാനിച്ചിട്ടുണ്ട്. പര്യടനത്തിനിടെ ആരാധകര്‍ക്ക് ട്രോഫിയുമായി 360 ഡിഗ്രി ചിത്രമെടുക്കാം. സെല്‍ഫിയെടുത്ത് പങ്കുവെക്കുന്ന ഭാഗ്യശാലികള്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കും. നിസാന്‍ മാഗ്‌നൈറ്റിന്റെ എല്ലാ പതിപ്പുകളുടേയും സുരക്ഷാ സൗകര്യങ്ങളും കമ്പനി വര്‍ധിപ്പിച്ചു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നിവയായിരിക്കും ലഭ്യമാവുന്ന സുരക്ഷാ സൗകര്യങ്ങള്‍. ഇതിനു പുറമേ മുതിര്‍ന്ന യാത്രികര്‍ക്ക് നിസാന്‍ മാഗ്‌നൈറ്റിന് 4 സ്റ്റാര്‍ സുരക്ഷാ റേറ്റിങും ലഭിച്ചിട്ടുണ്ട്.