ബ്രഹ്മപുരത്തെ 95 % പ്രദേശത്തെ തീയും അണയ്ക്കാൻ കഴിഞ്ഞതായി കലക്ടർ എൻ എസ് കെ ഉമേഷ്. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പുക പൂർണമായി ശമിച്ചിട്ടില്ലെങ്കിലും രണ്ടു ദിവസത്തിനകം പൂർണമായി നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ സേന. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.