വേനല്‍ ചൂടിന് ആശ്വാസമായെങ്കിലും ഇടതടവില്ലാതെ പെയ്യുന്ന മഴ സന്ധിവാത രോഗികള്‍ക്ക് അത്ര നല്ലകാലമല്ല. മഴക്കാലത്താണ് സന്ധിവാതം മൂലമുണ്ടാകുന്ന വേദനയും നീരുമൊക്കെ കൂടുതലും തലപൊക്കുക. അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും ഈര്‍പ്പവും സന്ധിവാതം വഷളാക്കും. ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളില്‍ നീര്‍ക്കെട്ടോ വീക്കമോ ഉണ്ടാക്കുന്നതാണ് സന്ധിവാതം. ഏത് പ്രായക്കാര്‍ക്കും സന്ധിവാതം ഉണ്ടാകാം. തണുത്ത അന്തരീക്ഷം സന്ധിവാതം വഷളാക്കും. സന്ധിവേദന നിയന്ത്രിക്കുന്നതിന് ശരീരം ചൂടാക്കി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനായി വീടിനുള്ളില്‍ നടക്കുമ്പോള്‍ തണുപ്പ് കാലില്‍ തട്ടാതിരിക്കാന്‍ സോക്സോ ചെരുപ്പോ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വര്‍ധിക്കാനും സന്ധിവേദനം കുറയ്ക്കാനും സഹായിക്കുന്നു. ഹോട്ട് വാട്ടര്‍ ബാഗ് ഉപയോഗിച്ച് ഇടയ്ക്ക് സന്ധികളില്‍ ചൂടുപിടിക്കുന്നതും കട്ടിയുള്ള വസ്ത്രം ധരിക്കുന്നത്തും ശരീരം ചൂടാക്കി നിര്‍ത്താന്‍ സഹായിക്കും. മഴക്കാലത്ത് പുറത്തിറങ്ങി നടക്കാനോ വ്യായാമമോ ചെയ്യാന്‍ കഴിയാത്തതും സന്ധിവേദന കൂട്ടാന്‍ അതിനാല്‍ മഴക്കാലത്ത് ഇന്‍ഡോര്‍ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. വീടിനുള്ളിലൂടെ നടക്കുക, സ്ട്രെച്ചിങ് വ്യായാമങ്ങള്‍ തുടങ്ങിയവ ചെയ്യാം. നീര്‍ക്കെട്ട് കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ഈ സമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. വൈറ്റമിന്‍ ഇ അടങ്ങിയ നട്സ്, അവക്കാഡോ, വിത്തുകള്‍, കടല്‍ മത്സ്യങ്ങള്‍, ബെറിപഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, പഴങ്ങള്‍ എന്നിവ ദിവസവും കഴിക്കണം. മുട്ടയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അമിത ശരീരഭാരം സന്ധിവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലത്ത് എസി അല്ലെങ്കില്‍ ഫാന്‍ എന്നിവയുടെ ഉപയോഗം സന്ധിവാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വഷളാക്കും. അതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.
തണുത്ത അന്തരീക്ഷം സന്ധിവാതം വഷളാക്കും
