അസമിലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശിൻ്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു, തുടർന്ന്ബിജെപി പ്രവർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് വാഹനത്തിലേക്ക് വീണ്ടും കയറ്റിയത്. ഒടുവില്‍ പ്രവർത്തകർക്ക് ഫ്ലൈയിങ് കിസ് കൊടുത്ത് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മടക്കം.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും, രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് നടക്കുന്നതിനിടയാണ് സംഘർഷം. ബിജെപി പ്രവർത്തകർ കഴിഞ്ഞദിവസം വാഹനങ്ങളുടെ ചില്ല് തകർത്തു എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ കാർ ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു.ഇതിനിടെയാണ് രാഹുലിന്റെ ബസിന് അരികെ എത്തിയ ബിജെപി പ്രവർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഇറങ്ങിച്ചെന്നത്. വലിയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനാണ് അദ്ദേഹത്തെ പെട്ടെന്ന് തന്നെ വാഹനത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കയറ്റിയത് .