ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ അബൂജ്മാണ്ഡ് വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് ജവാന്മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍
