പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളുടെ വക്കാലത്ത് അഡ്വ.സി.കെ.ശ്രീധരൻ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ രാഷ്ട്രീയമായി നേരിടാൻ തീരുമാനിച്ച് കോൺഗ്രസ്.
സിപിഎം നിർദേശ പ്രകാരമാണ് ശ്രീധരൻ ഒൻപത് പ്രതികളുടെയും വക്കാലത്ത് ഏറ്റെടുത്ത തെന്നിരിക്കേ വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സജീവമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിന് മുന്നോടിയായി കെ സി വേണുഗോപാലും
കെ.സുധാകരനും
മുല്ലപ്പള്ളി രവീന്ദ്രനും രാജ്മോഹൻ ഉണ്ണിത്താനും സി കെ ശ്രീധരനെ നിശിതമായി വിമർശിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും നടത്തി.
വീടിന് മുന്നിൽ പിച്ചചട്ടി നിരത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞു പോയത്.
സി കെ ശ്രീധരന്റെ വഞ്ചന രാഷ്ട്രീയമായി തുറന്ന് കാട്ടുമെന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വ്യക്തമാക്കിയതോടെ കോൺഗ്രസ് ആക്രമണത്തിന് ഒരുങ്ങിയെന്ന് മനസിലാക്കാം. ഒപ്പം കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങളും നിയമപരമായി സി കെ ശ്രീധരനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.