ശൈത്യകാലത്തെ തുമ്മലും ജലദോഷവും പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ സീസണല്‍ അലര്‍ജികള്‍ തടയാന്‍ സഹായിക്കും. സിട്രസ് പഴങ്ങള്‍ അലര്‍ജിയെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. മൂക്കൊലിപ്പ്, തുമ്മല്‍ എന്നിവയുള്‍പ്പെടെ നിരവധി അലര്‍ജി ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ശരീരത്തിലെ പദാര്‍ത്ഥങ്ങളായ ഹിസ്റ്റാമൈനുകളെ കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. ഓറഞ്ച്, മുന്തിരി, അവയുടെ ജ്യൂസുകള്‍ ഇതെല്ലാം വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടങ്ങളാണ്. പൈനാപ്പിളില്‍ ധാരാളം വിറ്റാമിന്‍ സി, മാംഗനീസ്, ആന്റി-ഇന്‍ഫ്ലമേറ്ററി എന്‍സൈം ബ്രോമെലൈന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സീസണല്‍ അലര്‍ജികള്‍ക്ക് ബ്രോമെലൈന്‍ സഹായിക്കും. ശരീരത്തിലെ പ്രോട്ടീനുകളെ ലയിപ്പിക്കാന്‍ ബ്രോമെലൈന്‍ സഹായിക്കും. സൈനസ് കഫം കുറയ്ക്കാനും ഇത് സഹായിക്കും. ആപ്പിളിലിലും ക്വെര്‍സെറ്റിന്‍ ധാരാളമുണ്ട്. മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണുകള്‍ ചൊറിച്ചില്‍ തുടങ്ങിയ ചെറിയ സീസണല്‍ അലര്‍ജി ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ ക്വെര്‍സെറ്റിന്‍ സ്വാഭാവിക ആന്റിഹിസ്റ്റാമൈന്‍ ആയി പ്രവര്‍ത്തിക്കുന്നു. സാവളയില്‍ ബയോഫ്ലേവനോയിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അലര്‍ജിയോട് പ്രതികരിക്കുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ബയോഫ്ലേവനോയ്ഡുകള്‍ക്ക് കഴിയുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ സീസണല്‍ അലര്‍ജികളെ കുറക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മത്സ്യം ഒമേഗ-3, ഒമേഗ-6 പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അലര്‍ജി തടയാന്‍ അത്യാവശ്യമാണ്. സാല്‍മണ്‍, അയല, ട്യൂണ, മത്തി എന്നിവയുള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ഒമേഗ -3 ന്റെ മികച്ച ഉറവിടങ്ങളാണ്.