ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘ചിത്തിനി’യുടെ പ്രൊമോ സോംഗ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ ലേ ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രഞ്ജിന്‍ രാജിന്റേതാണ് സംഗീതം. ഗാനരചന സുരേഷ് പൂമല, സുഭാഷ് കൃഷ്ണയും കെ എസ് അനവദ്യയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബിജു ധ്വനിതരംഗ് ആണ് പ്രൊമോ സോംഗ് ഡയറക്ടര്‍. ജിഷ്ണു- വിഷ്ണു, ബിജു ധ്വനിതരംഗ് എന്നിവരാണ് നൃത്തസംവിധാനം. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ പെട്ടതാണ് ചിത്രം. അമിത് ചക്കാലയ്ക്കല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആരതി നായര്‍, എനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു.