പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈകൃതങ്ങൾ കാണിക്കുന്ന പൊലിസുകാരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകാപരമാണ്.സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊലീസ് സുസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്രിമനലുകളെ നേരിടാനാണ് പോലീസ് സേന.ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.