യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് ചെറിയാൻ ഫിലിപ്പ്. ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നതെന്നും അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല ആദർശപരമായ സാഹസിക ബുദ്ധിയുള്ള ചെറുപ്പക്കാർ അപക്വത കാട്ടിയാൽ മുതിർന്നവർ അവരോട് പൊറുക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു , യൂത്ത് കോൺഗ്രസ് സംഘടനകളെ അവഗണിച്ചതിനാൽ പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്കു കാരണമെന്നും സംഘടനാ ദൗർബല്യം പരിഹരിക്കണമെങ്കിൽ യുവാക്കളെയും വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കണം ഇവരിലൂടെ മാത്രമാണ് കോൺഗ്രസിൻ്റെ വളർച്ചയും ഉയർച്ചയുമെന്നും അദ്ദേഹം കൂട്ടിചേർത്തു .

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan