ഒരു വ്യക്തിയുടെ ജീവിതം എന്നതിനെക്കാളുപരി ആ വ്യക്തിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും തൊഴിലാളിസംഘടനകളുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും ചരിത്രമാണ് ഓരോ കമ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലൂടെ സമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്. സഖാവ് പി കെ സിയുടെ ജീവചരിത്രവും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. കയര്‍ തൊഴിലാളികളുടെ ജീവിതം, പുന്നപ്ര-വയലാര്‍ സമരം, ദേശാഭിമാനിയിലെ പ്രവര്‍ത്തനം, നിയമസഭയിലെ ഇടപെടലുകള്‍ എന്നിവയാല്‍ സമ്പന്നമായ ആ ജീവിതത്തെക്കുറിച്ച് വായിക്കുമ്പോള്‍ നമ്മള്‍ ആധുനിക കേരളത്തിന്റെയും ഇവിടത്തെ തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങളുടെയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയാണ്. ആ നിലയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിനുനേരേ പിടിച്ച കണ്ണാടിയാണ് ഈ ജീവചരിത്രപുസ്തകം. ‘ചെങ്കൊടി’. ആര്‍.കെ ബിജുരാജ്. ഡിസി ബുക്‌സ്. വില 270 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan