കനമുള്ള ബീഡിയുടെ തീത്തുമ്പില്‍നിന്നുയരുന്ന പുകയുടെ കെട്ട ഗന്ധമാണ് ഈ നോവല്‍ ജീവിതങ്ങള്‍ക്ക്. ചെങ്കന്‍പൊഹ വലിച്ചു കേറ്റി ചത്തോരേയും ചത്തതിനൊത്തോരേയും ഊതനിറത്തില്‍ വരച്ച ഛായാപടങ്ങളായി ഈ ചിത്രമേടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കാണുമ്പോള്‍, നെഞ്ചുകലക്കുന്ന ഒരു ചുമ വന്ന് നിങ്ങളുടെ തൊണ്ടയില്‍ മുട്ടും; ചോരപ്പറ്റുള്ള ഒരു കഫക്കട്ടയാല്‍ നിങ്ങളുടെ വാ കയ്ക്കും. ‘ചെങ്കന്‍പൊഹ’. രാജീവ് ജി. ഇടവ. എച്ച് & സി ബുക്‌സ്. വില 290 രൂപ.