കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ കഥ. രണ്ടു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസര്‍മാരടങ്ങിയ സംഘത്തോട് സംസാരിച്ചും കോടതിരേഖകളും വിധിന്യായവും ഉപയോഗിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത, ഒരു ക്രൈം ത്രില്ലര്‍പോലെ വായിച്ചുപോകാം എന്നതാണ്. ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകം. ‘ചേലേമ്പ്ര ബാങ്ക് കവര്‍ച്ച’. പരിഭാഷ – സൈഫ് മുഹമ്മദ്. മാതൃഭൂമി. വില 348 രൂപ.