ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ സിദ്ധാര്‍ത്ഥ് ഭരതന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ചതുരം’. മുന്‍പ് ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്നാണ് സിദ്ധാര്‍ത്ഥ് അടുത്തിടെ അറിയിച്ചിരുന്നത്. ഈ അവസരത്തില്‍ ചതുരത്തിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറില്‍ ഉള്ളത്. എന്തോ ഒരു സസ്‌പെന്‍സ് ചിത്രത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നു.
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വാഹനത്തില്‍ പോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. മറ്റ് ചില അഭിനേതാക്കളെയും പോസ്റ്ററില്‍ ദൃശ്യമാണ്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം.
എസ്ബിഐ വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി. പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശയും അരശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി. ആര്‍ബിഐ റിപ്പോ നിരക്ക് അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്. നിലവില്‍ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വര്‍ധിപ്പിച്ചത്. റിപ്പോനിരക്കിനെ അടിസ്ഥാനമായുള്ള പലിശനിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 7.65 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും രണ്ടക്ക വളര്‍ച്ച. ഉല്‍പന്ന നിര്‍മാണം, വൈദ്യുതോല്‍പാദനം, ഖനനം തുടങ്ങിയ മേഖലകളിലാണ് ജൂണില്‍ കരുത്തുറ്റ വളര്‍ച്ചയുണ്ടായത്. വ്യവസായ ഉല്‍പാദന സൂചിക മുന്‍കൊല്ലം ജൂണിലെ നിലയെക്കാള്‍ 12.3% ഉയര്‍ന്നു. മേയില്‍ രേഖപ്പെടുത്തിയത് 19.6% വാര്‍ഷിക വളര്‍ച്ചയാണ്. എല്ലാത്തരം വ്യവസായങ്ങളും ജൂണില്‍ വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.
ഹാര്‍ലി ഡേവിഡ്‌സണ്‍ നൈറ്റ്സ്റ്ററിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 14.99 ലക്ഷം മുതല്‍ 15.13 ലക്ഷം രൂപ വരെയാണ് വില. നാല് മാസം മുമ്പ് നൈറ്റ്സ്റ്റര്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു. വിഡ് ബ്ലാക്ക്, ഗണ്‍ഷിപ്പ് ഗ്രേ, റെഡ്ലൈന്‍ റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ നൈറ്റ്സ്റ്റര്‍ ലഭ്യമാണ്. സ്റ്റീല്‍ ട്യൂബുലാര്‍ ചേസിസിനെ അടിസ്ഥാനമാക്കിയാണ് നൈറ്റ്സ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബൈക്കിലെ പവര്‍ട്രെയിന്‍ പരിശോധിച്ചാല്‍ സ്പോര്‍ട്സ്റ്റര്‍ എസ്, പാന്‍ അമേരിക്ക 1250 എഞ്ചിന്‍ എന്നിവയുടെ ചെറിയ പതിപ്പ് അവതരിപ്പിക്കുന്ന ആദ്യത്തെ ഹാര്‍ലി ഡേവിഡ്സണാണ് നൈറ്റ്സ്റ്റര്‍. ഇതിന് 975 സിസി റേറ്റുചെയ്ത 60-ഡിഗ്രി വി-ട്വിന്‍ മോട്ടോര്‍ ലഭിക്കുന്നു. ഇത് 7,500 ആര്‍പിഎമ്മില്‍ 90 എച്ച്പിയും 5,750 ആര്‍പിഎമ്മില്‍ 95 എന്‍എമ്മും ഉത്പാദിപ്പിക്കും.
രാരിച്ചന്‍ മുതലാളിയുടെ കമ്പനിയിലെ ജോലിക്ക് പോയ മുതിരമറിയ ഒരുനാള്‍ തിരിച്ചത്താതായപ്പോള്‍ ഗ്രാമം നടുങ്ങി പുഴ നടുങ്ങി പുലയന്‍ കുടിമല നടുങ്ങി…
‘കൊച്ചാപ്പു ചില ഓര്‍മക്കുറിപ്പുകള്‍’. കാക്കനാടന്‍. ഹരിതം ബുക്‌സ്. വില 138 രൂപ.
കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നോണ്‍ ആല്‍ക്കഹോളിക്, ആല്‍ക്കഹോളിക് എന്നീ രണ്ടു തരത്തിലാണ് ഫാറ്റിലിവര്‍ കണ്ടുവരുന്നത്. ഫലപ്രദമായ ആഹാരക്രമീകരണത്തിലൂടെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പ്രതിരോധിക്കാവുന്നതാണ്. പ്രത്യേക രീതിയിലുള്ള എന്‍സൈമുകളെ കുറയ്ക്കുവാന്‍ കാപ്പി സഹായകമാണ്. ഇലക്കറികള്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടുന്നതു തടയാന്‍ സഹായിക്കും. ചീരയിലും മറ്റ് ഇലക്കറികളിലുമുള്ള ചില സവിശേഷ ഘടകങ്ങള്‍ ഫാറ്റി ലിവര്‍ രോഗത്തിനെതിരെ പോരാടാന്‍ സഹായിക്കും. ബീന്‍സും സോയാബീന്‍സും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്റെ അപകടസാധ്യത കുറയ്ക്കുന്നു. പയര്‍ വര്‍ഗങ്ങള്‍ ദിവസേന കഴിക്കുന്നത് അമിതവണ്ണം ഉള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും. കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇവ കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കരള്‍വീക്കം കുറയ്ക്കുവാന്‍ സഹായിക്കുന്ന നട്‌സ് പ്രത്യേകിച്ച് വാള്‍നട്ട് കഴിക്കുന്ന രോഗികളില്‍ ലിവര്‍ ഫങ്ഷന്‍ പരിശോധനകള്‍ മെച്ചപ്പെടുന്നതായി കാണുന്നു. കരള്‍ തകരാറിന്റെ അടയാളങ്ങള്‍ കുറയ്ക്കുവാന്‍ മഞ്ഞള്‍ മികച്ചതാണ്. അപൂരിത കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കുന്നത് ഈ രോഗികള്‍ക്കു നല്ലതാണ്. ഇതിനായി അവക്കാഡോ, ഒലിവ് ഓയില്‍, നട്ട്ബട്ടര്‍, കൊഴുപ്പുള്ള മത്സ്യം എന്നിവ കഴിക്കാവുന്നതാണ്. വെളുത്തുള്ളി ഫാറ്റിലിവര്‍ രോഗികളില്‍ ശരീരഭാരവും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. വേ പ്രോട്ടീന്‍ കരളില്‍ കൊഴുപ്പടിയുന്നതു കുറയ്ക്കും. കരള്‍ രോഗികള്‍ക്ക് ദിവസവും പാല്‍ കുടിക്കാവുന്നതാണ്.