2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്റ് യുപിഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവരില്‍ നിന്ന് ഇനി ചാര്‍ജ് ഈടാക്കപ്പെടും. ഏപ്രില്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്കായി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്റര്‍ചേഞ്ച് ഫീസ് സാധാരണയായി കാര്‍ഡ് പേയ്മെന്റുകളുമായി ബന്ധപ്പെട്ടതാണ്. ഇടപാടുകള്‍ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നതിനുമുള്ള ചെലവുകള്‍ക്കായാണ് ഇത് ഈടാക്കുന്നത്. പിപിഐ ഉപയോക്താക്കള്‍ ഇനി മുതല്‍ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സര്‍വീസ് ചാര്‍ജായി ബാങ്കിന് നല്‍കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ വ്യക്തികള്‍ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാര്‍ജ് നല്‍കേണ്ടി വരില്ല. ഇന്റര്‍ചേഞ്ചിന്റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്. ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികള്‍/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പര്‍മാര്‍ക്കറ്റിന് 0.9 ശതമാനം, മ്യൂച്വല്‍ ഫണ്ടുകള്‍, സര്‍ക്കാര്‍, റയില്‍വേ, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് ഇന്റര്‍ചേഞ്ച്.