236 കിലോമീറ്റർ കുറഞ്ഞ ദൂരവും, 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള അഞ്ചാം ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് 2 മണിക്കും 3നും ഇടയിലാണ് ഭ്രമണപഥം ഉയർത്തൽ നടന്നത്. ഇനി ഒരു അർത്ഥ ഭ്രമണപഥം കൂടി സഞ്ചരിച്ച ശേഷമാണ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം പുറത്ത് കടക്കുക.എല്ലാ ഘട്ടങ്ങളും മുൻ നിശ്ചയിച്ച പോലെ നടന്നാൽ ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് സാധ്യമായേക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.