ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്.2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോളാണ് മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വെയർ ഓഫ് ഇന്ത്യ എന്ന കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. അഴിമതിയുണ്ടെന്നും നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗത്തിന്റെ കണ്ടെത്തൽ.
ചന്ദ്രബാബു നായിഡു അറസ്റ്റിൽ
