വയനാട്ഉരുൾ പൊട്ടലിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു എൻഡിആർഎഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്നിശമനസേന, സിവിൽ ഡിഫൻസ് തുടങ്ങി 1200ലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി കേന്ദ്രം. 71 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിൽ നിർണായകമായ ബെയ്ലി പാലം സൈന്യം നിർമ്മിച്ചു. എൻഡിആർഎഫ് സംഘം 30 പേരെ ദുരന്ത ബാധിത മേഖലയിൽ നിന്ന് രക്ഷിച്ചതായും 520 പേരെ മാറ്റിപ്പാർപ്പിച്ചതായും 112 മൃതദേഹങ്ങൾ കണ്ടെത്തിയതായും കേന്ദ്രം വിശദമാക്കുന്നു.
വയനാട്ഉരുൾ പൊട്ടലിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു 1200ലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി കേന്ദ്രം
