ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന് ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യാനുള്ള നടപടി കമ്പനി ഇന്നലെ മുതല്‍ ആരംഭിച്ചു. ഇന്ത്യയില്‍ ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, വിരാട് കോഹ്ലി, യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്ക് ഇതിനോടകം വെരിഫൈഡ് ബാഡ്ജ് നഷ്ടമായി. പ്രതിമാസ ഫീസ് നല്‍കാത്ത അക്കൗണ്ടുകളില്‍ നിന്നാണ് ട്വിറ്റര്‍ നീല ചെക്കുകള്‍ നീക്കം ചെയ്യുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, ആലിയ ഭട്ട്, രാഷ്ട്രീയ നേതാക്കളായ യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയ നിരവധി പ്രമുഖര്‍ക്കാണ് ഇന്ത്യയില്‍ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ബ്ലൂ ടിക്കുകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഓപ്ര വിന്‍ഫ്രെ, ജസ്റ്റിന് ബീബര്‍, കാറ്റി പെറി, കിം കര്ദാഷിയാന് തുടങ്ങിയ സെലിബ്രിറ്റികളുടെ ചെക്ക് മാര്‍ക്ക് നഷ്ടപ്പെട്ടു. ബില്‍ ഗേറ്റ്സ് മുതല്‍ പോപ്പ് ഫ്രാന്‍സിസ് വരെയുള്ള സമൂഹത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട പൊതു വ്യക്തികള്‍ക്കും അവരുടെ ചെക്കുകള്‍ നഷ്ടപ്പെട്ടു.