പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തുമെന്ന് സൂചന. ദില്ലിയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങുമെന്നാണ് സൂചന. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ മുടക്കാന്‍ ശ്രമിച്ചിട്ടും സിദ്ധാര്‍ഥന്‍റെ മരണം അന്വേഷിക്കാന്‍ സിബിഐ വന്നത് വിജയമായി കാണുന്നുവെന്ന് പിതാവ് ജയപ്രകാശ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സിബിഐക്ക് കൈമാറുമെന്നും, അന്വേഷണം പരമാവധി വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.