ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ പുതുതായി പുറത്തിറക്കിയ സിബി300എഫ് നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് 50,000 രൂപ വരെ വിലക്കിഴിവ്. വര്‍ഷാവസാന ഓഫറായാണ് ഇത് പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റില്‍ ആണ് മോട്ടോര്‍സൈക്കിള്‍ ഡീലക്‌സ്, ഡീലക്‌സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ കമ്പനി ഈ ബൈക്ക് പുറത്തിറക്കിയത്. രണ്ടിനും യഥാര്‍ത്ഥത്തില്‍ യഥാക്രമം 2.26 ലക്ഷം രൂപയും 2.29 ലക്ഷം രൂപയുമാണ് വില. 50,000 വില കുറച്ചതോടെ, പുതിയ ഹോണ്ട സിബി300എഫിന് വില യഥാക്രമം ഡീലക്‌സിന് 1.76 ലക്ഷം രൂപയും ഡീലക്‌സ് പ്രോ വേരിയന്റിന് 1.79 ലക്ഷം രൂപയുമായി കുറഞ്ഞു. മാറ്റ് ആക്സി ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, സ്പോര്‍ട്സ് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സിബി300എഫ്. 7,500 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പി പവറും 5,500 ആര്‍പിഎമ്മില്‍ 25.6 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 293സിസി ഓയില്‍ കൂള്‍ഡ്, 4-വാല്‍വ് എസ്ഒഎച്ച്‌സി എന്‍ജിനാണ് സിബി300എഫിന്റെ കരുത്ത്.