മുതിർന്ന പൗരന്മാരുടെ സൗഖ്യം ഉറപ്പാക്കാൻ കെയർ സെന്ററുകൾ തുടങ്ങുമെന്ന് ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി രൂപയും ,സാക്ഷരത പരിപാടികൾക്ക് 20 കോടി രൂപയും മാറ്റിവച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് 130 കോടി രൂപയും, സ്വച്ഛ് ഭാരതിന് 7.5 കോടി രൂപയും, ഖരമാലിന്യ നിർമാർജനത്തിന് 5 കോടി രൂപയും, ശുചിത്വമിഷന് 25 കോടി രൂപയും അനുവദിച്ചു.കെഎസ്ആര്‍ടിസിക്ക് 128.54 കോടി,സംസ്ഥാനപാത വികസനം 72 കോടി, പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍-92 കോടി, ഉള്‍നാടന്‍ ജലഗതാഗതം 130.32 കോടി, ചെറുകിട തുറമുഖം- 5 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ അനുവദിച്ചത്.
ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും.തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി അനുവദിച്ചു. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടിയും അനുവദിച്ചു.മത്സ്യഫെഡിന് 3 കോടിയും, നീണ്ടകര വല ഫാക്ടറിക്ക് 5 കോടിയും വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടിയും നല്കി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടിയും പുനര്‍ഗേഹം പദ്ധതിക്ക് 40 കോടിയും മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്.