‘ക്യാപ്റ്റന്‍ മില്ലെര്‍’ ചിത്രത്തില്‍ ധനുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജൂലൈ 28ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുന്നതിന് മുന്നോടിയായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല ‘ക്യാപ്റ്റന്‍ മില്ലെര്‍’ ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി. വന്യമൃഗങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തില്‍ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഹൈ ബീം ലൈറ്റുകള്‍ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എവിടെയാണ് ധനുഷ് ചിത്രം ചിതീകരിച്ചതെന്ന വിവരം അരുണ്‍ മതേശ്വരന്‍ പുറത്തുവിട്ടിട്ടില്ല.