രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വിവിധ തരത്തിലുള്ള ഡെബിറ്റ് കാര്‍ഡുകളുടെ സേവന നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇതിനുപുറമേ, വാര്‍ഷിക നിരക്കുകള്‍, ഡെബിറ്റ് കാര്‍ഡ് റീപ്ലേസ്‌മെന്റ് ചാര്‍ജുകള്‍ എന്നിവയും പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ 2023 ഫെബ്രുവരി 13 മുതലാണ് പ്രാബല്യത്തിലാകുക. പുതുക്കിയ നിരക്കുകള്‍ പ്രകാരം, ക്ലാസിക് കാര്‍ഡിന് 200 രൂപയും, പ്ലാറ്റിനം, ബിസിനസ് കാര്‍ഡുകള്‍ക്ക് 500 രൂപയുമാണ് പ്രതിവര്‍ഷം വാര്‍ഷിക ഫീസ് ഇനത്തില്‍ ഈടാക്കുക. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച്, 1,000 രൂപയില്‍ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1,000 രൂപ മുതല്‍ 10 ലക്ഷം രൂപയില്‍ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക് ഈടാക്കുക. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ളതിന് 500 രൂപയാണ് നിരക്ക്. 50 ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള ചെക്കുകള്‍ക്ക് 1,000 രൂപയും ഒരു കോടിക്ക് മുകളില്‍ ഉള്ളതിന് 2,000 രൂപയുമാണ് പുതുക്കിയ ചാര്‍ജ്. ഡെബിറ്റ് കാര്‍ഡ് റീപ്ലേസ്‌മെന്റിന് 150 രൂപയാണ് ഈടാക്കുക. മുന്‍പ് ക്ലാസിക് കാര്‍ഡ് ഉടമകളില്‍ നിന്ന് റീപ്ലേസ്‌മെന്റ് നിരക്കുകള്‍ ഈടാക്കിയിരുന്നില്ല. പ്രതിവര്‍ഷം ബിസിനസ് ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 300 രൂപയാണ് ഡെബിറ്റ് കാര്‍ഡ് നിഷ്‌ക്രിയ ഫീസ് ഇനത്തില്‍ ഈടാക്കുക.