മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങി ജനപ്രീയ പാനീയ ബ്രാന്‍ഡായ കാമ്പ കോള. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് 50 വര്‍ഷം പഴക്കമുള്ള ജനപ്രിയ ബിവറേജ് ബ്രാന്‍ഡ് ഈ വേനല്‍ക്കാലത്ത് വിപണിയിലെത്തിക്കുന്നത്. 1970കളിലും 1980കളിലും ഏറെ പ്രചാരത്തിലുണ്ടായിരുന്ന പാനീയമായ കാമ്പ കോള, ഇനി കോള, നാരങ്ങ, ഓറഞ്ച് തുടങ്ങിയ രുചികളില്‍ ലഭ്യമാകും. കാമ്പ കോളയുടെ റീ ലോഞ്ചോടെ അദാനി ഗ്രൂപ്പ്, ഐടിസി, യൂണിലിവര്‍ എന്നിവയില്‍ നിന്നുള്ള മത്സരം ഏറ്റെടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കാമ്പ കോളയുടെ തുടക്കത്തില്‍ കാമ്പ കോള, കാമ്പ നാരങ്ങ, കാമ്പ ഓറഞ്ച് എന്നിവയാകും ഉള്‍പ്പെടുക. ഇവ ആദ്യം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ലഭ്യമാകുമെന്നും പിന്നീട് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സല്മാന് ഖാന് ആദ്യമായി ടെലിവിഷനില്‍ മുഖം കാണിച്ചത് ഈ പരസ്യത്തിലൂടെയായിരുന്നു. പരസ്യത്തില്‍, കൗമാരപ്രായത്തില്‍ ബോളിവുഡ് നടന് സല്മാന് ഖാന് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു ബോട്ടില്‍ സഞ്ചരിക്കുന്നതും ആകര്‍ഷകമായ സംഗീത പശ്ചാത്തലത്തില്‍ കാമ്പകോള കുടിക്കുന്നതും കാണാം. ടൈഗര്‍ ഷ്രോഫിന്റെ അമ്മ ആയിഷ ഷ്രോഫും ഈ പരസ്യത്തിലുണ്ട്.