പ്രമുഖ ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡി ഈ ഉത്സവ സീസണില്‍ അതിന്റെ ജനപ്രിയ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡിന് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് ബിവൈഡി സീല്‍ സെഡാന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റ് വാങ്ങുന്നതിലൂടെ പരമാവധി 2.50 ലക്ഷം രൂപ ലാഭിക്കാനാകും. ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കള്‍ക്കായി മൂന്ന് വേരിയന്റുകളില്‍ ബിവൈഡി സീല്‍ ലഭ്യമാണ്. ബിവൈഡി സീലിന്റെ ടോപ്പ്-സ്‌പെക്ക് പെര്‍ഫോമന്‍സ് ട്രിമ്മില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി 2.50 ലക്ഷം രൂപ വരെ ലാഭിക്കാം. ബിവൈഡി സീലിന്റെ പെര്‍ഫോമന്‍സ് വേരിയന്റില്‍ 2 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ മൂന്ന് വര്‍ഷത്തെ സേവനവും മെയിന്റനന്‍സ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്. 53 ലക്ഷം രൂപയാണ് ബിവൈഡി സീലിന്റെ പെര്‍ഫോമന്‍സ് വേരിയന്റിന് ഇന്ത്യന്‍ വിപണിയിലെ എക്സ് ഷോറൂം വില.