വിവാദ പരാമാര്‍ശത്തിനൊടുവില്‍ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്‍റണിയെ അനുനയിപ്പിച്ച്
മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. എ കെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുതെന്ന് കെ മുരളീധരൻ പറഞ്ഞു.
അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനില്‍ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ബിബിസി വിവാദത്തിനൊടുവില്‍ , വിമർശിച്ചവർക്കെതിരേ രൂക്ഷമായി പ്രതികരിച്ചാണ് അനില്‍ ആന്‍റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്‍റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചിരുന്നു.
.യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നും അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും . പറഞ്ഞിരുന്നു. തന്നെ വിമർശിച്ചവർ കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്‍റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കിയിരുന്നു.