മദമിളകി നാടു വിറപ്പിച്ച ഗോമാതാക്കളെയും ഗോപിതാക്കളേയും നാട്ടുകാര്‍ വടിയെടുത്ത് തല്ലിച്ചതയ്ക്കുന്ന ഒരു കാഴ്ച. ഗോമാതാവിനെ പൂജിക്കുകയും ഗോമൂത്രം സേവിക്കുകയും ചെയ്യുന്ന ഉത്തര്‍പ്രദേശിലാണു സംഭവം. മുസാഫര്‍നഗര്‍ ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പരസ്പരം കൊമ്പുകോര്‍ത്ത് കാളകള്‍ ഏറ്റുമുട്ടുന്ന വീഡിയോയാണിത്. കൂട്ടത്തില്‍ ഒരു പശുക്കിടാവുമുണ്ട്. തിരക്കേറിയ കവലയില്‍ കാളകള്‍ കൊമ്പുകോര്‍ത്ത് പാഞ്ഞുനടന്നാണ് ഏറ്റുമുട്ടിയത്. ആദ്യം പ്രാണരക്ഷാര്‍ത്ഥം ആളുകള്‍ ഒഴിഞ്ഞു മാറി. കലിമൂത്ത കാളകള്‍ പോര് കടുപ്പിച്ച് റോഡരില്‍ പാര്‍ക്കു ചെയ്തിരുന്ന ഇരു ചക്രവാഹനങ്ങളെയെല്ലാം ഇടിച്ചുനിരത്തി നിലംപരിശാലക്കി. കാളകള്‍ക്കിയില്‍ അകപ്പെട്ട ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ കാളകളെ നിയന്ത്രിക്കാന്‍ രണ്ടു പൊലീസുകാര്‍ ലാത്തിയുമായി എത്തിയെങ്കിലും പോത്തിനോടു വേദമോതിയിട്ട് എന്തുകാര്യമെന്ന മട്ടില്‍ അവ യുദ്ധം തുടര്‍ന്നു. അതിനിടെയാണു നാട്ടുകാര്‍ വടികളുമായി എത്തി കാളകളെ തലങ്ങുെ വിലങ്ങും അടിച്ചാണ് കാളക്കലി പറപ്പിച്ചു കളഞ്ഞത്.