ഉപഭോക്താക്കള്‍ക്ക് കിടിലന്‍ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എന്‍എല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 160 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഏകദേശം അഞ്ച് മാസത്തിലധികം സേവനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. ഈ പ്ലാനുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ലോക്കല്‍ സര്‍വീസ് ഏരിയയിലും, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള ദേശീയ റോമിംഗ് ഏരിയകളിലും ലോക്കല്‍, എസ്ഡി കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നതാണ്. കൂടാതെ, 100 സൗജന്യ എസ്എംഎസും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 2 മാസത്തേക്ക് റിംഗ് ബാക്ക് ടോണിന്റെ ആനുകൂല്യവും ലഭിക്കുന്നതാണ്. ഈ പ്ലാന്‍ ലഭിക്കുന്നതിനായി 997 രൂപയാണ് ഉപഭോക്താക്കള്‍ ചെലവഴിക്കേണ്ടത്.