ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. 96,799 രൂപ എക്സ്-ഷോറൂം വിലയിലാണ് അവതരണം. മോഡല്‍ ലിമിറ്റിഡ് യൂണിറ്റുകളില്‍ മാത്രമാണ് എത്തുക. ടോപ്പ് എന്‍ഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷന് ഏകദേശം 16,800 രൂപ വില കൂടുതലാണ്. മോഡലിന് സ്പോര്‍ട്ടി ബ്ലാക്ക് കളറിലുള്ള ഫ്ലോര്‍ബോര്‍ഡ് പാനലുകളും ‘ലിമിറ്റഡ് എഡിഷന്’ ബാഡ്ജും ഗ്രാബ് റെയിലിന് താഴെ സ്ഥാപിച്ചിരിക്കുന്ന സൈഡ് പാനലില്‍ ഇരുണ്ട ചാരനിറം/വെള്ളി വരയും ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായി, കോമറ്റ് ഗ്രേ, പേള്‍ വൈറ്റ്, സ്പാര്‍ക്കിള്‍ ബ്ലാക്ക്, സ്പോര്‍ട്ടി റെഡ്, ഡെസാറ്റ് സില്‍വര്‍ എന്നീ അഞ്ച് പെയിന്റ് സ്കീമുകളിലാണ് പ്രത്യേക പതിപ്പ് വരുന്നത്. ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷന് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്ട്രോള്, റിവേഴ്സ് മോഡ്, ടോ അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് സ്കൂട്ടര്‍ റിമോട്ടായി ട്രാക്ക് ചെയ്യാനും ജിയോഫെന്‍സിംഗ് ചെയ്യാനും ചാര്‍ജിംഗ് സ്റ്റാറ്റസ് പരിശോധിക്കാനും മറ്റും ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട് ആപ്പുമായി ഇ-സ്കൂട്ടര്‍ വരുന്നു.