മുഖം മിനുക്കിയെത്തുന്ന റേഞ്ച് റോവര്‍ വേളാറിന്റെ ബുക്കിങ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 2018മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് റേഞ്ച് റോവര്‍ വേളാര്‍. ഇതു രണ്ടാം തവണയാണ് റേഞ്ച് റോവര്‍ വേളാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. ആദ്യ തവണ മെക്കാനിക്കല്‍ മാറ്റങ്ങളായിരുന്നെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ വിതരണം ആരംഭിക്കുന്ന പുതിയ മോഡലില്‍ പുറംമോടിയിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വേളാറിലുള്ളത്. 250വു കരുത്തും പരമാവധി 365എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്ജിന്. പരമാവധി വേഗം 217 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് 7.5 സെക്കന്‍ഡില്‍ പറക്കും വേളാര്‍. 2.0 ലീറ്റര്‍ ഡീസല്‍ എന്ജിന് ഓപ്ഷനും വാഹനത്തിനുണ്ട്. 204എച്പി കരുത്തും പരമാവധി 430എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഡീസല്‍ എന്ജിന്. ഉയര്‍ന്ന വേഗത 210 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വേണ്ട സമയം 8.3 സെന്‍ക്കന്‍ഡുകള്‍. വാഹനത്തിന്റെ വില വരും ആഴ്ച്ചകളില്‍ കമ്പനി പുറത്തുവിടുമെന്നാണ് കരുതുന്നത്.