ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെളിവുമായി പൊലീസ്. അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെളിവുമായി പൊലീസ്
