മൊബൈലിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ സ്വഭാവികമായി കണ്ണുകള്‍ ചിമ്മുക കുറവായിരിക്കും. ഇത് കണ്ണുകള്‍ ഡ്രൈ ആകുന്നതിലേക്കും കണ്ണ് ചൊറിച്ചിലും ഉണ്ടാവാന്‍ കാണരമാകുന്നു. അതിനാല്‍ മൊബൈല്‍ അല്ലെങ്കില്‍ ലാപ്ടോപ്പ് അധികം നേരം ഉപയോഗിക്കുമ്പോള്‍ ഇടയ്ക്ക് കണ്ണു ചിമ്മുന്നത് മുകള്‍ കണ്‍പോളകളിലെ മെബോമിയന്‍ ഗ്രന്ഥികളെ തുറക്കാന്‍ സഹായിക്കും. ഇത് കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കും. ഏതാനും സെക്കന്റുകള്‍ കണ്ണുകള്‍ അടച്ചു വെക്കുക. ശേഷം തുറന്ന് വേഗത്തില്‍ കണ്ണുകള്‍ ചിമ്മുക. ഈ ഒരു സിംപിള്‍ ടെക്നിക് കൊണ്ട് കണ്ണിലെ വരള്‍ച്ചയും അസ്വസ്ഥതയും തടയുന്നു. കണ്ണിന്റെ വരള്‍ച്ച കുറയ്ക്കാന്‍ ഐ മാസ്‌കും ഉപയോഗിക്കാവുന്നതാണ്. ഐ മാസ്‌ക് ചൂട് ആക്കിയ ശേഷം ഏതാനും മിനിറ്റുകള്‍ കണ്ണുകള്‍ അടച്ച ശേഷം കണ്‍പോളകളില്‍ വെക്കുന്നത് കണ്ണുകള്‍ക്ക് ഈര്‍പ്പം നല്‍കും. കൂടാതെ ഉറങ്ങുന്നതിന് മുന്‍പ് കോണ്‍ടാക്റ്റ് ലെന്‍സ് നീക്കം ചെയ്യാന്‍ മറക്കരുത്. രാത്രികാലങ്ങളില്‍ കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. കണ്ണിന് വരള്‍ച്ച ഉണ്ടാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് നിര്‍ജ്ജലീകരണം. നന്നായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കും. ഓരോ 20 മിനിറ്റ് സ്‌ക്രീന്‍ സമയത്തിനും ശേഷം 20 സെക്കന്‍ഡ് ഇടവേള എടുത്ത് കണ്ണുകള്‍ക്ക് വിശ്രമിക്കാന്‍ കുറഞ്ഞത് 20 അടി അകലെയുള്ള ഒരു വസ്തുവില്‍ കണ്ണുകള്‍ ഫോക്കസ് ചെയ്യുക.