ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചു. സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഈ വിജയത്തോടെ കേരളം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. കളിയുടെ എല്ലാ മേഖലകളിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു മുൻതൂക്കം.
ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്. 14-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി ബെംഗളൂരുവിന് ആദ്യ ലീഡ് സമ്മാനിച്ചു. 25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിലൂടെ കേരളം ഗോള്‍ മടക്കി. തുടര്‍ന്ന് 43-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി.
ബ്ലാസ്റ്റേഴ്‌സ് 70-ാം മിനിറ്റില്‍ അപ്പോസ്‌തൊലോസ് ജിയാനുവിലൂടെ മൂന്നാം ഗോൾ നേടി. 81–ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന്റെ രണ്ടാം ഗോൾ. തിങ്കളാഴ്ച ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.