ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിയായ തീരുമാനമായിരുന്നു എന്ന മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദിൻ്റെ പരാമർശം സ്വാഗതം ചെയ്ത് ബിജെപി. സത്യം പറഞ്ഞതിന് കോണ്‍ഗ്രസ് ശശി തരൂരിനെതിരെ തിരിഞ്ഞതുപോലെ ഇനി സൽമാൻ ഖുർഷിദിനെതിരെ തിരിയുമോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. ആർട്ടിക്കിൾ 370 അന്നത്തെ സർക്കാരിന്‍റെ, പ്രത്യേകിച്ച് നെഹ്‌റുവിന്‍റെ മണ്ടത്തരമായിരുന്നുവെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാല അഭിപ്രായപ്പെട്ടു. ഇത് മുൻ വിദേശകാര്യ മന്ത്രിയായ സൽമാൻ ഖുർഷിദ് തന്നെ അംഗീകരിക്കുകയാണെന്നും എന്നാൽ ഇന്നും ചില കോൺഗ്രസ് നേതാക്കൾ ആർട്ടിക്കിൾ 370 നെ പിന്തുണയ്ക്കുകയാണെന്ന് ഷെഹ്സാദ് പൂനെവാല കുറ്റപ്പെടുത്തി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan