Screenshot 2024 10 31 17 43 51 009 com.google.android.googlequicksearchbox edit

തിരൂർ സതീഷ് കൊടകര കുഴൽപ്പണ കേസിൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ. സാമ്പത്തിക ക്രമക്കേടടക്കം പരാതികളെ തുടർന്ന് ഏറെ കാലം മുൻപ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയതിൻ്റെ വൈരാഗ്യം തീർക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും, ആരോപണം ഉന്നയിക്കാൻ ഇത്രയും വൈകിയതിൻ്റെ കാരണം എന്താണെന്ന് മാത്രമാണ് ഇപ്പോൾ സംശയമെന്നും കെ.കെ.അനീഷ് കുമാർ പറഞ്ഞു.പണം കിട്ടിയാൽ എന്തും പറയുന്ന ആളാണ് സതീഷ്.നിയമസഭ തെരഞ്ഞെടുപ്പ്  സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസിൽ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു. ഇതിന് കോൾ രജിസ്റ്റർ തെളിവായുണ്ടെന്നും അനീഷ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *