മന്ത്രി മുഹമ്മ് റിയാസിന് മറുപടിയുമായി ബിജെപി വിചാരധാര എഴുതിയത് നാൽപ്പതിലും അൻപതിലും പറഞ്ഞ കാര്യങ്ങൾ. ഇപ്പോൾ ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നും വിചാരധാര റിയാസ് കെട്ടിപ്പിടിച്ചു നടക്കട്ടെയെന്നും എം ടി രമേശ്.ബിജെപിയുടെ ഈസ്റ്റര്‍ ദിനത്തിലെ വീട് സന്ദര്‍ശനത്തെ എല്‍ഡിഎഫും യുഡിഎഫും ഭയക്കുകയാണെന്നും ,സന്ദര്‍ശനത്തോട് സഭാ നേതൃത്വത്തിനും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതോടനുബന്ധിച്ചാണ് എം ടി രമേശിന്റെ മറുപടി.