ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി വി ആനന്ദബോസിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബിജെപി നേതാക്കളും കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു. ക്ഷണിച്ചിട്ടും അവര്‍ എത്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. ചടങ്ങിനെത്തിയ സിപിഎം നേതാവ് ബിമന്‍ ബോസിന് നന്ദിയെന്നും മമത പറഞ്ഞു. മുന്‍ നിരയില്‍ സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചത്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത് . മുഖ്യമന്ത്രി , മന്ത്രിമാർ, മുൻ ഗവർണ്ണർ ഗോപാൽ ഗാന്ധി , ആനന്ദ ബോസിന്റെ ഭാര്യയും മകനും കേരളത്തിലെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.