രാസലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഒരുമിച്ചിറങ്ങണമെന്ന് ബിനോയ് വിശ്വം. കേരളം പോലെ ഒരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്നുവരേണ്ടതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇന്നത്തെ സങ്കീർണ സാഹചര്യം മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങൾ തള്ളിക്കളയും. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയിൽ പാർട്ടിയുടേതായ എല്ലാ പങ്കും വഹിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സജ്ജം ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു .
രാസലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഒരുമിച്ചിറങ്ങണമെന്ന് ബിനോയ് വിശ്വം
