ഫെമ നിയമലംഘന കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചില കമ്പനികൾക്കെതിരെയുള്ള പരിശോധനകളുണ്ട്. ഈ പരിശോധനകളുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വിളിപ്പിച്ചതെന്നാണ് ഇ.ഡി. അധികൃതർ നൽകുന്ന വിവരം.