അമിത വണ്ണവും കുടവയറും ഉണ്ടായിട്ടും ഫാഷന്‍ ഷോ താരം, നര്‍ത്തകി തുടങ്ങിയ നിലകളില്‍ തിളങ്ങുന്ന ബോഡി പോസിറ്റിവിറ്റി താരമായ തന്‍വി ഗീത രവിശങ്കര്‍ പുതുവല്‍സരത്തോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ തരംഗമായി. ഇന്‍സറ്റയില്‍ ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള താരം സ്വന്തം ശരീരത്തിന്റേയും സത്വത്തിന്റേയും മഹത്വത്തെക്കുറിച്ച് എല്ലാവരും ബോധമുള്ളവരാകണമെന്ന സന്ദേശം പകരുന്ന ഇന്‍ഫ്‌ളുവന്‍സറാണ്.
നടി ദീപിക പാദുകോണിന്റെ ബിക്കിനി നൃത്തം വിവാദമായിരിക്കേ, ബീച്ചില്‍ പര്‍പ്പിള്‍ ബിക്കിനിയില്‍ ബീച്ചില്‍ പഠാനിലെ ഗാനത്തിനൊത്തു ചുവടുവയ്ക്കുന്ന വീഡിയോയാണ് തന്‍വി പുറത്തുവിട്ടത്. നടി ദീപികയെ ടാഗ് ചെയ്തുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇങ്ങനെ കുറിക്കുകയും ചെയ്തിട്ടുണ്ട്:
‘പുതുവല്‍സരത്തില്‍ ഇഷ്ടമുള്ളതു ചെയ്യാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനും കഴിയുന്നതു കാണുമ്പോള്‍ മറ്റാര്‍ക്കെങ്കിലും ലജ്ജ തോന്നുന്നുണ്ടെങ്കില്‍ അതൊരു രസമാണ്. മാപ്പപേക്ഷ ഒരിക്കലുമില്ല.’
ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ക്കും ബിക്കിനിയേയും ബക്കിനിയുടെ നിറത്തേയും ചൊല്ലി വേവലാതിപ്പെടുന്നവര്‍ക്കു ചുട്ട മറുപടിയെന്ന നിലയിലാണ് ഈ സോഷ്യല്‍ മീഡിയാതാരം തന്റെ ബിക്കിനി നൃത്തം പോസ്റ്റു ചെയ്തത്.
അറുപതിനായിരത്തോളം പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്.
https://www.instagram.com/reel/CmwNIBYr1tX/?igshid=NTU1Mzc3ZGM=