സി12ഐ മാക്‌സിന് പിന്നാലെ ബിഗോസിന്റെ പ്രീമിയം ഇ സ്‌കൂട്ടറായ സി12ഐ ഇഎക്‌സ് ഇന്ത്യയില്‍ വിപണിയിലെത്തി. ബില്‍ഡ് ക്വാളിറ്റി, കംഫെര്‍ട്ട് പെര്‍ഫോമന്‍സ്, സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവ പുതിയ സീരീസ് വാഗ്ദാനം ചെയ്യുന്നു. 3 മണിക്കൂര്‍ കൊണ്ട് അതിവേഗ ചാര്‍ജിംഗ് ആണ് മറ്റൊരു പ്രത്യേകത. എആര്‍എഐ സര്‍ട്ടിഫിക്കേഷന്‍ പ്രകാരം 85 കിലോമീറ്ററാണ് സി12ഐ ഇഎക്സിന്റെ മൈലേജ്. ഐപി 67 റേറ്റഡ് വാട്ടര്‍പ്രൂഫും 2500 വാട്ട് റോട്ടറും ഉണ്ട്. കടുത്ത ചൂടിനെയും പൊടിക്കുമെതിരെ സംരക്ഷണം നല്‍കുന്ന ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏഴ് നിറഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും. സെപ്തംബര്‍ 19 വരെ പ്രാരംഭ വിലയായ 99,999 രൂപയില്‍ സി12ഐ ഇഎക്‌സ് ലഭ്യമാകും. 3 വര്‍ഷത്തെ വാറണ്ടിയും പ്രദാനം ചെയ്യുന്നു. ബിഗോസിന്റെ വെബ്‌സൈറ്റ് വഴിയും ഇന്ത്യയിലുടനീളമുള്ള 125 ഡീലര്‍ഷിപ്പ് വഴിയും ബുക്ക് ചെയ്യാം. 6197 രൂപ ഡൗണ്‍ പേയ്‌മെന്റിലും 2437 രൂപ ഇഎംഐയിലും സ്‌കൂട്ടര്‍ സ്വന്തമാക്കാം. സി12ഐ മാക്‌സിന് എക്‌സ് ഷോറൂം വില 1,26,153 രൂപയാണ്.