ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കില്‍ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേര്‍മ്മയോടെ ആവിഷ്‌കരിക്കുന്ന ഒരു ചെറുകഥാസമാഹാരം. ജീവിതത്തില്‍ പലപ്പോഴായി ഉണ്ടാകുന്ന ബന്ധങ്ങളും, അവയോട് നമുക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളില്‍ ഭാവഭേദങ്ങള്‍ സൃഷ്ടിക്കും. സ്വയം കണ്ടെത്തലുകളിലേക്കാണ് അവയില്‍ പലതും നമ്മെ എത്തിക്കുന്നത്. ബുദ്ധിപരമായി ചിന്തിച്ചു സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്‌നേഹബന്ധങ്ങള്‍ക്ക് കാരണമാകുമെന്നും എന്തും സഹിച്ച് കൂടെ നിര്‍ത്തുന്നത് തന്നെയല്ല, സ്വയം കെട്ട് പൊട്ടിച്ചു മാറുന്നതും ചിലപ്പോള്‍ നല്ലതിലേക്ക് എത്തിച്ചേക്കാം എന്ന തിരിച്ചറിവും ജനിപ്പിക്കുന്ന കഥകളിലൂടെയുള്ള ഒരു പ്രയാണം. ‘ഭ്രമരി’. അഥീന ഫാത്തിമ. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.