ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്. പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രഞ്ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി. സുരേഷ് കുമാര്‍, ബിജു പപ്പന്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്. ഓഗസ്റ്റ് 9ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നിഖില്‍ ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരി നാരായണന് സംഗീതം കൈലാസ് മേനോന്, ഛായാഗ്രഹണം ജാക്സണ് ജോണ്സണ്. എഡിറ്റിംഗ് അജാസ് മുഹമ്മദ്. കലാസംവിധാനം ബോബന്. ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈയ്ന്‍മെന്റ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ഭാവന നായികയായ ‘ഹണ്ട്’ ചിത്രത്തിന്റെ ടീസര്‍
