സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സായ്കുമാര്, കലാരഞ്ജിനി, മണികണ്ഠന് പട്ടാമ്പി, അഭിറാം രാധാകൃഷ്ണന്, നന്ദു പൊതുവാള്, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എ ബി ഈണം പകരുന്നു.